തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സൗത്ത് സ്റ്റാർ റെയിൽ ഇന്ത്യയുടെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ യാത്ര ഏപ്രിൽ രണ്ടിന് ആരംഭിക്കും. കശ്മീർ, ആഗ്ര, ഡൽഹി, അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള 15 ദിവസം നീളുന്ന പര്യടനത്തിൽ താമസം, ഭക്ഷണം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം എന്നിവ ഉൾപ്പെടുന്നു. ......
ദോഹ: മീഡിയ പ്ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി നൂതനവും ആകര്‍ഷകവുമാണെന്നും ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നും സാമ്പത്തിക വിദഗ്ധനും അന്താരാഷ്ട്ര ഓഡിറ്റിംഗ് സ്ഥാപനമായ ബാക്കര്‍ ടില്ലി ഖത്തര്‍ സിഇഒയുമായ രാജേഷ് മേനോന് അഭിപ്രായപ്പെട്ടു. മീഡിയ പ്ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങരയില്‍ നിന്നും ഡയറക്ടറിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് ബിസിനസിനും നെറ്റ് വര്‍ക്ക് പ്രധാനമാണ്. ......
ന്യൂഡൽഹി: തീവ്ര ന്യൂനപക്ഷ പ്രവർത്തനങ്ങൾ ഭൂരിപക്ഷ വർഗീയ ശക്തികളെ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്ന് സിപിഎം. പാർട്ടിയുടെ കരട് രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
ന്യൂഡൽഹി: പതിറ്റാണ്ടുകളായി രാജ്യം ഭരിച്ച യു.പി.എ.യ്ക്കോ എൻ.ഡി.എ.യ്ക്കോ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അതിവേഗം വളർന്നിട്ടും തൊഴിലില്ലായ്മ പരിഹരിക്കാനായില്ല എന്നതാണ് നമ്മൾ നേരിടുന്ന സാർവത്രിക പ്രശ്നമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. ......
മുപ്പത്തിരണ്ടുകാരി ശാരീരികബന്ധത്തിനിടെ യുവാവിനെ കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ ബറേലിയിലാണ് ഇഖ്ബാൽ എന്ന തുന്നൽക്കാരൻ കൊല്ലപ്പെട്ടത്.......
തിരുവനന്തപുരത്ത് യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യാണ് മരിച്ചത്. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ......
കൊച്ചി - അഴിമതിയിൽ മുങ്ങിക്കുളിച്ച നഗരസഭ ഭരണ സമിതിയെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി ( സിറ്റി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ കേന്ദ്ര ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. ......
മലയാളികളുടെ പ്രിയ താരങ്ങൾ പെൺവേഷത്തിലെത്തിയ വീഡിയോ സൈബർ ലോകത്ത് വൈറലായിരിക്കുകയാണ്. കാസർകോട് സ്വദേശിയായ ദീപേഷ് എഐ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ വീഡിയോയാണ് പ്രചരിക്കുന്നത്. ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ബേസിൽ ജോസഫ്, മോഹൻലാൽ, കമൽഹാസൻ, വിക്രം, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, ദുൽഖർ സൽമാൻ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ സ്ത്രീകളായിരുന്നെങ്കിൽ എങ്ങനെയെന്നത് വീഡിയോയിൽ കാണാം.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. ......
കൊച്ചി : അധ്യാപികയും പ്രഭാഷകയുമായ ലതികാശാലിനിയുടെ കവിതാസമാഹാരം "തന്റേടി" പ്രകാശനം ചെയ്തു. .എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ നടന്ന ചടങ്ങിൽ സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രൻ എഴുത്തുകാരി തനൂജ ഭട്ടതിരിക്ക് നൽകി പ്രകാശനം നിർവഹിച്ചു. ......
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും എം വി ജയരാജനെ തെരഞ്ഞെടുത്തു. രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയാകുന്നത്.......